രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6155, മരണം 11

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ഏപ്രില്‍ 2023 (13:15 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6155. ഇതോടെ സജീവ കേസുകള്‍ 31194 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 530954 ആയി. 
 
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുവെയാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍