'കാലനെന്നും വൈറസെന്നും വട്ടനെന്നും കോണ്‍ഗ്രസുകാര്‍ മോദിയെ വിളിച്ചിരുന്നു’: അമിത് ഷാ

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (08:23 IST)
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ. നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അസഭ്യം പറയുന്നത് ഇതാദ്യമല്ലെന്നും നേരത്തെ കാലനെന്നും കുരങ്ങനെന്നും വൈറസെന്നും രാവണനെന്നും വട്ടനെന്നും വിളിച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് രംഗത്തെത്തിയത്.
 
ബിആര്‍ അംബേദ്കറുടെ പേരിലുള്ള സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നത്. മോദി തരം താഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.

അനുബന്ധ വാര്‍ത്തകള്‍

Next Article