പ്രായം നടപടികൾ ഒഴിവാക്കാനുള്ള മാനദണ്ഡമല്ല, ദിഷയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (12:01 IST)
ടൂൾ‌കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്‌ത പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.കുറ്റം ചെയ്‌തോ എന്ന് പരിശോധിക്കുമ്പോള്‍ പ്രായം, ലിംഗം, തൊഴില്‍ എന്നിവയൊന്നും പരിഗണിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.
 
പ്രായം നടപടി ഒഴിവാക്കാനുള്ള കാരണമല്ല. ഒരു കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത് ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല.കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ ഡൽഹി പോലീസിന് സർവസ്വാതന്ത്രവും നൽകിയിട്ടുണ്ട്. അവർക്ക് മേലെ യാതൊരു രാഷ്ട്രീയ സമ്മർദ്ദവുമില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article