സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്‌ദുൾ മജീദിൽ നിന്നും 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്‌ണനും വാങ്ങി വഞ്ചിച്ചതായാണ് കേസ്. ഈ മാസം ഇരുവരെയും കോടതിയിൽ വീണ്ടും ഹാജരാക്കും. സംസ്ഥാനത്ത് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്.