കിഫ്‌ബി കേരളത്തിനോട് ചെയ്യുന്ന ദ്രോഹം, കടമെടുത്ത കാശ് ആര് മടക്കിക്കൊടുക്കും: ഇ ശ്രീധരൻ

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (11:54 IST)
സംസ്ഥാനത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ് കിഫ്‌ബിയെന്ന് ഇ ശ്രീധരൻ. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങിക്കുക. എന്നതാണ് കിഫ്‌ബി ചെയ്യുന്നത്. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാന്‍ പറ്റുമോ. ഇന്ന് ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. കടം വാങ്ങി തൽക്കാലം പണിയെടുക്കാം. ആരത് മടക്കികൊടുക്കും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ  ഇശ്രീധരൻ ചോദിച്ചു.
 
ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസമേഖലയിൽ ഒന്നും ചെയ്‌തില്ല.എല്ലാ കോളേജുകളും സര്‍വലകലാശാലയും പാര്‍ട്ടി നേതാക്കളെക്കൊണ്ട് നിറച്ചിരിക്കുകയാണ്. കേരളത്തില്‍ പ്രളയമുണ്ടായതിന്റെ കാരണം പോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article