ഇനി രാജ്യത്ത് രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താം, ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 നവം‌ബര്‍ 2021 (09:10 IST)
ഇനി രാജ്യത്ത് രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. പോസ്റ്റുമോര്‍ട്ടം പകല്‍ വെളിച്ചത്തിലായിരിക്കണമെന്ന നിബന്ധനയാണ് മാറ്റിയിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്തരമൊരു നിയന്ത്രണം ഉണ്ടായിരുന്നത്. ഇത് ബ്രിട്ടീഷ് കാലത്തെ നിയമമായിരുന്നു. കേന്ദ്രമന്ത്രി മന്‍സുക് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 
 
ഏതുസമയത്തും സൗകര്യമുള്ള ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താം. ഇത് അവയവദാനത്തിന് ഗുണകരമാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇതൊക്കെ പരിഗണച്ചാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article