വായുമലിനീകരണം ഡല്‍ഹിയേക്കാള്‍ രൂക്ഷം മുംബൈയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 നവം‌ബര്‍ 2022 (09:37 IST)
വായുമലിനീകരണം ഡല്‍ഹിയേക്കാള്‍ രൂക്ഷം മുംബൈയില്‍. ഇന്ത്യയിലെ പല പ്രധാന നഗരങ്ങളെക്കാളും വായുമലിനീകരണം ഏറ്റവും മോശം അവസ്ഥയിലായിരിക്കുകയാണ് മുംബൈയില്‍. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 200ന് മുകളിലാണെങ്കില്‍ വായു വളരെ മോശമെന്നാണ് കണക്കാക്കുന്നത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത വിവരമനുസരിച്ച് ഡല്‍ഹിയില്‍ ഇത് 152ഉം പൂനെയില്‍ 150ഉം അഹമ്മദാബാദില്‍ 155ഉം ആണ്.
 
അതേസമയം മുംബൈയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 304ല്‍ എത്തി നില്‍ക്കുകയാണ്. ഇത് വളരെ മോശം സ്ഥിതിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article