അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ എന്‍ഐഎ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഫെബ്രുവരി 2023 (12:23 IST)
അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ എന്‍ഐഎ അറസ്റ്റുചെയ്തു. അല്‍ക്വയ്ദ ബന്ധം സംശയിക്കുന്ന ബംഗളുരു സ്വദേശി മൊഹദ് ആരിഫ്, മഹാരാഷ്ട്രക്കാരനായ ഹംറാസ് ഷെയ്ക്ക് എന്നിവരാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. തീവ്രവാദ സംഘടനകളുമായി ഓണ്‍ലൈനിലൂടെ ഇരുവരും ആശയവിനിമയം നടത്തിയിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
 
രണ്ടുപേരെയും ചോദ്യം ചെയ്യലിനായി ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഭീകരസംഘടനകളുമായി ബന്ധപ്പെട്ടുവെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article