വിവാഹപ്രായം ആയില്ലെങ്കിലും പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാം: ഹൈക്കോടതി

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (12:51 IST)
ചണ്ഡിഗഡ്: വിവാഹപ്രായം ആയില്ലെങ്കിലും പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി. ജസ്റ്റിസ് അല്‍ക സരിന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.
ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്നും മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്നും ആരോപിച്ച് 19കാരിയും 20കാരനും നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിർണയിക്കാനാവില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണം. ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്. പ്രായപൂർത്തിയായ മക്കൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കൾക്കില്ലെന്നും അവർക്ക് വേണമെങ്കിൽ ലിവ് ഇൻ റിലേഷനിൽ ജീവിക്കാമെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article