ഹൃദയാരോഗ്യത്തിന് മികച്ച എണ്ണ: ട്രോളുകളുടെ ക്രൂരത മൂലം ഗാംഗുലി അഭിനയിച്ച പരസ്യം പിന്‍വലിച്ചു

ശ്രീനു എസ്
ചൊവ്വ, 5 ജനുവരി 2021 (18:00 IST)
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യത്തിനു നേരെ ട്രോള്‍ പൂരം. ഈ എണ്ണ ഹൃദയാരോഗ്യത്തിന് മികച്ചത് എന്നായിരുന്നു പരസ്യത്തിലെ വാചകം. എണ്ണയുടെ ഗുണം കൊണ്ടാണ് താരം ആശുപത്രിയിലായതെന്നു തുടങ്ങുന്ന ട്രോളുകളും ആക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ പരസ്യം പിന്‍വലിക്കുകയായിരുന്നു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ പാചക എണ്ണയുടെ പരസ്യമായിരുന്നു ഇത്.
 
ശനിയാഴ്ചയായിരുന്നു ഗാംഗുലി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായത്. പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. പതിവ് ജിം പരിശീലനത്തിനിടെയാണ് വേദന അനുഭവപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article