മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:59 IST)
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 50.5ശതമാനം ഓഹരികളും ജിവികെ ഗ്രൂപ്പില്‍നിന്നും 23.5ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളില്‍നിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ അദാനി ചിലവഴിച്ചതായാണ് റിപ്പോർട്ട്.
 
മാർച്ച് 31ലെ കണക്കുകൾ പ്രകാരം ജിവികെ ഗ്രൂപ്പിന് 50.5 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. ഇതോടെ വ്യോമയാന മേക്ഷലയിലെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായി അദാനി മാറി. നേരത്തെ തിരുവനന്തപുരം എയർപോർട്ടിന്റെ 50 വർഷത്തെ നടത്തിപ്പ് ചുമതലയും അദാനി സ്വന്തമാക്കിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയും അദാനിയ്‌ക്കാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article