സുശാന്തിന്റെ ചിത്രങ്ങള്‍ ഡീലീറ്റ് ചെയ്യണം; പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്

ശ്രീനു എസ്
തിങ്കള്‍, 15 ജൂണ്‍ 2020 (16:22 IST)
അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍ ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ് അറിയിച്ചു. ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുശാന്തിന്റെ ചിത്രം ഇപ്പോള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു.
 
മഹാരാഷ്ട്ര സൈബര്‍ പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സുശാന്ത് നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതേകുറിച്ച് പിതാവ് കെകെ സിങിനോട് സംസാരിച്ചിരുന്നതായും പിതാവ് സമ്മതിക്കുകയും ചെയ്തായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article