ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

ശ്രീനു എസ്

തിങ്കള്‍, 15 ജൂണ്‍ 2020 (10:57 IST)
ഗുജറാത്തിലും ജമ്മൂ കശ്മീരിലും ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 8 മണിക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇരുസ്ഥലങ്ങളിലും ഭൂചനലമുണ്ടായത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ രാജകോട്ടിലും ജമ്മുകശ്മീരിലെ കട്രയില്‍ നിന്ന് കുറച്ചകലെയുള്ള പ്രദേശത്തുമാണ് ഭൂചലനം ഉണ്ടായത്.
 
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഭൂചലനം ശ്രദ്ധയില്‍പെട്ടതോടെ ആളുകള്‍ കെട്ടിടങ്ങള്‍ക്കു വെളിയില്‍ വന്ന് ഏറെ നേരം നിന്നു. ഗുജറാത്തില്‍ ഭൂചലനമുണ്ടായി 30മിനിറ്റോടുകൂടി ജമ്മുകശ്മീരിലും ഭൂചലനം ഉണ്ടാകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍