മഹാരാഷ്ട്രയിൽ വിനോദയാത്രികരുടെ ബസ് 400 അടി താഴ്ചയിലേക്ക് പതിച്ചു; 32 മരണം

Webdunia
ശനി, 28 ജൂലൈ 2018 (15:40 IST)
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 32 പേർ മരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് അം‌ബെയ്‌ലിഗട്ടിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസിൽ 35 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.  
 
ദാംപോലി സർവകലാശാലയിൽ നിന്നും വിനോദ സഞ്ചാരത്തിനായി മഹാരാഷ്ട്രയിലെത്തിയ ജീവനക്കാരുടെ സംഘമാണ് അപകടത്തിൽ പെട്ടത്. 400 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ നിന്നും ജീവനോടെ രക്ഷപെട്ട ഒരാൾ സഹായത്തിനായി ശബ്ദമുണ്ടാക്കിയതോട്രെയാണ് നാട്ടുകാർ സംഭവം അറിയുന്നത്.
 
അപകടം നടന്ന് അധികം വൈകാതെ തന്നെ നാട്ടുകാർ രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു. പൂനയിൽ നിന്നും പ്രത്യേക ദുരന്ത നിവാരനം സംഘമെത്തി രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ്. രക്ഷപെട്ട ആളുടെ ആരോഗ്യ നിലയെ കുറിച്ച് ഇതേവരെ വ്യക്തത വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article