ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം നീക്കാനാകില്ല: കേരളത്തിന് തിരിച്ചടിയായി കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാട്

ശനി, 28 ജൂലൈ 2018 (14:23 IST)
ഡൽഹി: ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കാനാലില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബന്ദിപ്പൂരിൽ രാത്രിയാത്ര വിലക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരളം നൽകിയ ഹർജിയിലാണ് കടുവ സംരക്ഷന അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.
 
നിരോധം നീക്കണം എന്ന ആവശ്യം കടുവ സംരക്ഷന അതോറിറ്റി തള്ളി. രാത്രി യാത്ര അനുവദിക്കാനാകില്ല. രാത്രിയിൽ യാത്ര ചെയ്യുന്നവർക്കായി സമാന്തര പാത ഉപയോഗിക്കാം. ഈ പാത 75 കോടി മുടക്കി നവീകരിച്ചിട്ടുണ്ടെന്ന് കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയിൽ വ്യക്തമാകി.  
 
രാത്രിയിൽ യാത്രക്ക് അനുമതി നൽകിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടാ സർക്കാരും കടുവ സംരക്ഷണ അതോറിറ്റിയും നിയമവിരുദ്ധമായാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍