മൈഗ്രേനിന്റെ കടുത്ത വേദനയകറ്റാം വീട്ടിൽ തന്നെ !

ശനി, 28 ജൂലൈ 2018 (13:24 IST)
മൈഗ്രേൻ ഇന്ന് സർവസധാരണമായ ഒരു അസുഖമായി മറിയിട്ടുണ്ട്. നമ്മുടെ ജീവിത ശൈലിയും ജോലിയും സ്ട്രെസ്സുമെല്ലാമാണ് മൈഗ്രേനിന് പ്രധാന കാരണം അസഹ്യമായ വേദനയാണ് മൈഗ്രേൻ ഉണ്ടാക്കുക. ഇതിൽ നിന്നും രക്ഷ നേടുന്നതിന് പലരും സ്ഥിരമായി വേദനാസംഹാരികൾ കഴിക്കാറുണ്ട്. എന്നാൽ ഇത് അപകടകരമാണ്. നമ്മുടെ നാടീ വ്യവസ്ഥയെ ഇത് സാരമായി തന്നെ ബാധിക്കും.
 
മൈഗ്രേൻ ഉണ്ടാക്കുന്ന വേദനയെ ചെറുക്കാൻ നമ്മുടെ അടുക്കളയിൽ തന്നെ ചില നാടൻ മർഗങ്ങൾ ഉണ്ട്. ശരീരത്തെ ദോഷകരമായി ബധിക്കാതെ ഇത് വേദന കുറക്കും. ഇഞ്ചിക്ക് ഇതിന് പ്രത്യേക കഴിവുണ്ട്. ഇഞ്ചി കട്ടൻചായയിൽ ചേർത്ത് കുടിക്കുന്നത് മൈഗ്രൈൻ വേദന അകറ്റാൻ സഹാ‍യിക്കും.  
 
മറ്റൊന്ന് മുന്തിരി ജ്യൂസ് കുടിക്കുന്നതാണ്. മധുരം ചേർക്കാതെ വേണം മുന്തിരി ജ്യൂസ് കുടിക്കാൻ. ഇത് ഇത് നടികളിൽ പ്രവർത്തിച്ച് വേദന കുറക്കാ‍ൻ സഹായിക്കും. കറുവപട്ട അരച്ച് നെറ്റിയിൽ പുരട്ടുന്നതും വേദന കുറക്കാൻ നല്ലതാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍