പ്രമുഖ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തിൽ മരിച്ചു

ശനി, 28 ജൂലൈ 2018 (14:16 IST)
പ്രമുഖ ഫുട്ബോൾ താരവും തമിഴ്നാട് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന കാലിയ കുലോത്തുങ്കൻ (41) ബൈക്കപകടത്തിൽ മരിച്ചു.

ജന്മനാടായ തഞ്ചാവൂരില്‍ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍. കാലിയയുടെ പിതാവ് ആർകെ പെരുമാൾ 1973ൽ സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിൽ അംഗമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍