തമിഴ്നാട്ടില്‍ റഷ്യൻ യുവതി കൂട്ട ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ - ആറു പേര്‍ കസ്‌റ്റഡിയില്‍
ബുധന്‍, 18 ജൂലൈ 2018 (13:49 IST)
തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ റഷ്യൻ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. തിരുവണ്ണാമലയിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ വച്ചാണ് 21 കാരിയായ വിദേശവനിതയെ ആറു പേർ ചേർന്ന് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്.
സംഭവത്തില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ച ഗൈഡ് അടക്കം ആറു പേരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവണ്ണാമലയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവമുണ്ടായത്. യുവതി ഒരു മാസം മുമ്പ് തമിഴ്നാട്ടിൽ എത്തിയത് മുതൽ ഗൈഡായി താൻ കൂടെയുണ്ടായിരുന്നയാളാണ് പ്രധാന പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
യുവതി ശനിയാഴ്‌ച താമസ സ്ഥലത്തേക്ക് തന്നെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. പരസ്‌പര സമ്മതത്തോടെയാണ് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ താൻ പുറത്തുപോയി തിരികെയെത്തിയപ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഇയാള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. മയക്കുമരുന്ന് നല്‍കിയ ക്രൂരമായ രീതിയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. മുഖത്തും കൈകളിലും കടിയേറ്റതിന്റെയും
അരയ്‌ക്ക് മുകളിലേക്ക് നഖമുപയോഗിച്ച് മാന്തിപ്പറിച്ചതിന്റെയും പാടുകളുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മയക്കുമരുന്നുകള്‍ പൊലീസ് കണ്ടെടുത്തു.