അടിയന്തരാവസ്ഥയെ സിപിഐ അനുകൂലിച്ചത് ചരിത്രപരമായ മണ്ടത്തരമെന്ന് സിപി ഐ ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടാണ് ബര്‍ദാന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
അടിയന്തരാവസ്ഥയേ അനുകൂലിച്ചത് മണ്ടത്തരമായി, അത് പാര്‍ട്ടിയേ ജനങ്ങളില്‍ നിന്ന് അകറ്റുന്നതിന് കാരണമായി. അതേ പോലെ ജ്യോതി ബസുവിനേ പ്രധാന മന്ത്രിയാക്കാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്താത്തതും മണ്ടത്തരമായി എന്നും ബര്‍ദന്‍ പറഞ്ഞു.
ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതും മണ്ടത്തരമായി. ബസു പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് കമ്മ്യൂണിസത്തിന്റെ ഭാവി മാറുമായിരുന്നുവെന്നും ബര്‍ദന്‍ പറഞ്ഞു.