വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേശക സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട പാര്‍ട്ടി സ്ഥാപക നേതാക്കള്‍ കൂടിയായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കെജ്രിവാള്‍ പക്ഷം നീക്കം തുടങ്ങിയതായി സ്വൂചന. ഇതിന്റെ ഭാഗമായി ഇരു നേതാക്കള്‍ക്ക് നേരെയും രൂക്ഷമായ ആരോപനങ്ങളുമായി പാര്‍ട്ടിയും കെജ്രിവാള്‍ പക്ഷവും രംഗത്തെത്തി. മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, സഞ്ജയ് സിങ് എന്നീ നാല് നേതാക്കള്‍ സംയുക്തമായാണ് പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവിനു നേരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇരുവരും പാര്‍ട്ടീ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും, പാര്‍ട്ടിയേ തോല്‍പ്പിക്കന്‍ ശ്രമിച്ചു എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷണിന്റെ പിതാവ് കൂടിയായ മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ് നേരെയും പാര്‍ട്ടി ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും ചേർന്ന് പാർട്ടിക്കെതിരെ ദേശീയ മാദ്ധ്യമങ്ങളിൽ വാർത്ത നൽകി, ആം ആദ്മി പാർട്ടി വിട്ടവരുടെ സംഘടനയായ അവാമിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ചു,പാര്‍ട്ടിക്കും പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന അരവിന്ദ് കേജ്രിവാളിനും എതിരെ കഥകള്‍ മെനഞ്ഞു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും.
മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടിക്കെതിരായി അനൌപചാരികമായി സംസാരിച്ചുവെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളെ പ്രശാന്ത് ഭൂഷണ്‍ വിളിച്ച് ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. താന്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്നും നിങ്ങളും പങ്കെടുക്കരുതെന്നും കേജ്രിവാളിനെ ഒരു പാഠം പഠിപ്പിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടതായും ആം ആദ്മി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി അനൌപചാരികമായി മാധ്യമങ്ങളുമായി സംസാരിച്ച് ആശയക്കുഴപ്പമുണ്ടാക്കി എന്നും ആരോപണമുണ്ട്.
ജനങ്ങള്‍ക്ക് മുന്നില്‍ ഇരുവരുടെയും മനസിലിരിപ്പ് വ്യക്തമാക്കുന്നതിനായാണ് ഇപ്പോള്‍ ഇത് പറയുന്നതെന്നാണ് ആം ആദ്മി പറയുന്നത്. കഴിഞ്ഞ മാസമാണ് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയത്. ഇതിനു ശേഷവും പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നതിനാല്‍ ഉടന്‍ തന്നെ ആമാദ്മി പാര്‍ട്ടി പിളര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. പാര്‍ട്ടിയില്‍ കൂടാതെ പ്രശാന്ത് ഭൂഷണ് ജനങ്ങ്ക്കളിക്കിടയിലും വ്യക്തമായ സ്വാധീനമുണ്ട്. അതിനാല്‍ പ്രശാന്ത് ഭൂഷണെ പുറത്താക്കുന്നത് ആം ആദ്മിക്ക് ഭാവിയില്‍ ക്ഷീണമുണ്ടാക്കുമെന്നാണ് കരുതുന്നത്.