പാർലമെന്റ് പരിസരത്തേക്ക് കയ്യിൽ കത്തിയുമായി കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (13:42 IST)
ഡൽഹി: പാർലമെന്റ് പരിസരത്തേക്ക് കയ്യിൽ കത്തിയുമായി കടക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം ഉണ്ടയത്. ബൈക്കിലെത്തിയ ഇയാൾ കയ്യിൽ കത്തിയുമായി പാർലമെന്റ് പരിസരത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
 
ഇതോടെ ഇയളെ പാർലമെന്റിലെ സുരക്ഷാ ജീവനക്കാർ പിടികൂടി. പിന്നീട് പാർലമെന്റ് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജീൻസും കറുത്ത ടിഷർട്ടും ധരിച്ചയാളാണ് പാർലമെന്റ് പരിസരത്തേക്ക് കത്തിയുമായി കടക്കാൻ ശ്രമിച്ചത്. പൊലീസ് പിടികൂടിയ ആളുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article