അഭിനന്ദൻ വ്യോമസേന മേധാവിക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (13:15 IST)
എയർ ചിഫ് മാർഷൻ ബി എസ് ധനേവക്കൊപ്പം വീണ്ടും മിഗ് 21 പോർ വിമാനം പറത്തി വോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. പഠാൻകോട്ട് എയർബേസിൽവച്ചാണ് ഇരുവരും ചേർന്ന് മിഗ് 21 ഫൈറ്റർ ജെറ്റ് പറത്തിയത്. അഭിനന്ദൻ ഫിറ്റ്‌നറ്റ്സ് വീണ്ടെടുത്താൽ വീണ്ടും പോർ വിമാനങ്ങൾ പറത്തും എന്ന് വ്യോമസേന മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.
 
ബാലക്കോട്ട് ആക്രണത്തിന് ശേഷം ഇന്ത്യയെ ആക്രമിക്കാനെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ പാക് എഫ് 16 വിമാനം അഭിനന്ദൻ വെടിവച്ച് വീഴ്ത്തിയിരുന്നു. ഇതോടെ പാക് വിമാനങ്ങൾ അഭിനന്ദൻ പറത്തിയിരുന്ന മിഗ് 21 വിമാനം തകർക്കുകയും അഭിനന്ദൻ പാക് സന്യത്തിന്റെ കയ്യിൽ അകപ്പെടുകയും ചെയ്തു. 
 
പിന്നീട് ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി മാർച്ച് ഒന്നാം തീയതി അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു. പാക് ആക്രമണം ചെറുത്ത് തോൽപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആഭിനന്ദന് രാജ്യം വീരചക്ര ബഹുമതി നൽകി ആദരിക്കുകയും ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article