80 സീറ്റുകളിലും ബി‌എസ്‌പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Webdunia
വെള്ളി, 21 മാര്‍ച്ച് 2014 (10:58 IST)
PRO
ബഹുജന്‍ സമാജ് പാര്‍ട്ടി ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയാണ് ഇന്നലെ ലിസ്റ്റ് പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് തീരുമാനമെന്നും നാളെ പ്രചാരണം തുടങ്ങുമെന്നും ലിസ്റ്റ് റിലീസ് ചെയ്‌ത ശേഷം മായാവതി പറഞ്ഞു. ലിസ്റ്റില്‍ എല്ലാസമുദായങ്ങള്‍ക്കും മതിയായ പ്രാതിനിദ്ധ്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ലിസ്റ്റിലെ 21 പേര്‍ ബ്രാഹ്മണരും എട്ട് പേര്‍ ക്ഷത്രിയരുമാണ്. 19 മുസ്ലീങ്ങളുണ്ട്. മറ്റ് പിന്നാക്ക സമുദായങ്ങളില്‍ നിന്ന് 15 പേരെ നിറുത്തിയപ്പോള്‍ 17 സംവരണ സീറ്റുകളില്‍ മാത്രമാണ് ദളിതുകള്‍.