ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ നിന്നും കണ്ടുകിട്ടിയ ഭൂമിയില്‍ ഇന്ന് 76 ഫ്‌ലാറ്റുകള്‍,പകുതി വിലയ്ക്ക് വീടില്ലാത്തവര്‍ക്ക് നല്‍കും

കെ ആര്‍ അനൂപ്
ശനി, 10 ജൂണ്‍ 2023 (13:06 IST)
ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ നിന്നും കണ്ടുകിട്ടിയ ഭൂമിയില്‍ ഇന്ന് 76 ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച് യുപി സര്‍ക്കാര്‍. പകുതി വിലയ്ക്ക് വീടില്ലാത്തവര്‍ക്ക് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതീഖ് അഹമ്മദിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം കണ്ടുകെട്ടി അവിടെ 76 ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചെന്ന് പ്രയാഗ് രാജ് വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ അരവിന്ദ് ചൗഹാന്‍ പറഞ്ഞു.
 
ഫ്‌ലാറ്റുകള്‍ സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നത്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍, മറ്റു പിന്നാക്ക സമുദായക്കാര്‍, അംഗവൈകല്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കാണ് കൂടുതല്‍ പരിഗണന. കിടപ്പുമുറി, ലിവിങ് റൂം, അടുക്കള, ബാല്‍ക്കണി, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഉള്‍പ്പെടുന്നതാണ് ഫ്‌ലാറ്റ്. 6 ലക്ഷം വിലമതിക്കുന്ന ഫ്‌ലാറ്റിന് മൂന്നുലക്ഷം രൂപ വാങ്ങുന്നയാളും ഒന്നരലക്ഷം രൂപ കേന്ദ്രസര്‍ക്കാരും ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും സബ്‌സിഡിയായി നല്‍കും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article