ഏഴ് വയസുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു

Webdunia
ശനി, 9 ജൂലൈ 2016 (07:55 IST)
ഏഴ് വയസുകാരന്റെ മൃതദേഹം സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ അനന്ത്‌വിഹാറിലാണ് സംഭവം നടന്നത്. കുട്ടിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. പ്രിന്‍സ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. 
 
വീടിനു പുറത്തിരുന്ന് കളിച്ചുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം പ്രിന്‍സിനെ കാണാതായത്. ഫാക്ടറി ജോലിക്കാരനായ കനയ്യലാലിന്റെ മകനാണ് പ്രിന്‍സ്. കുട്ടിയെ കാണാതായ ശേഷം വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 
 
തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീടിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുനിന്നും കുട്ടിയുടെ മൃതദേഹം സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article