6569 ഇന്ത്യക്കാര്‍ വിദേശത്ത് തടവില്‍

Webdunia
വ്യാഴം, 2 മെയ് 2013 (19:53 IST)
PRO
PRO
6569 ഇന്ത്യക്കാര്‍ വിദേശത്ത് തടവിലെന്ന്‌ റിപ്പോര്‍ട്ട്. ഏറ്റവുമധികം ഇന്ത്യക്കാര്‍ തടവിലുള്ളത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തടവിലുള്ളവരുടെ വിശദാംശങ്ങള്‍ പക്ഷേ ഇന്ത്യ ശേഖരിച്ചിട്ടില്ല.

വിദേശ ജയിലുകളില്‍ എത്രപേര്‍ കഴിയുന്നുണ്ട്‌ എന്നതിന് കൃത്യമായൊരുത്തരം കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല. തടവില്‍ കഴിയുന്നവര്‍ ആരെല്ലാം അവര്‍ ചെയ്‌ത കുറ്റങ്ങളെന്ത്‌ എന്നിവസംബന്ധിച്ചൊന്നും പക്ഷേ വിവരമില്ല.

കടല്‍കൊലപാതകക്കേസില്‍പ്പെട്ട നാവികരെ തിരികെ കൊണ്ടുപോകാന്‍ ഇറ്റലികാണിക്കുന്ന ശുഷ്കാന്തിയൊന്നും വിദേശത്ത്‌ തടവില്‍ കഴിയുന്നവരെ തിരികെകൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യയ്ക്കില്ല. തടവിലായവരുടെ വിവരങ്ങള്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ശേഖരിക്കാറുമില്ല. ബന്ധുക്കള്‍ പ്രവാസികാര്യവകുപ്പുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ്‌ തടവുകാരെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിവരം അറിയുന്നത് തന്നെ.