ആ 65 കോടി വിജയുടേതോ? ഇടപാടുകാരന്റെ റോൾ എന്ത്? - പ്രതിഷേധവുമായി ആരാധകർ

ചിപ്പി പീലിപ്പോസ്
വ്യാഴം, 6 ഫെബ്രുവരി 2020 (15:24 IST)
അനധികൃത പണമിടപാടിൽ ആദായനികുതി വകുപ്പ് വിഭാഗം തമിഴ് നടൻ വിജയെ ചോദ്യം ചെയ്യുന്നതിനിടയിൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും 65 കോടി കണ്ടെത്തിയെന്ന് വാർത്ത വന്നിരുന്നു. എന്നാൽ, ഈ തുക വിജയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതല്ലെന്ന് തെളിവുസഹിതം ചൂണ്ടിക്കാണിച്ച് ആരാധകർ രംഗത്തെത്തി.
 
സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ വീട്ടിൽ നിന്നുമാണ് 65 കോടിയോളം രൂപ കണ്ടെടുത്തത്. ഇയാളുമായി വിഷയത്തിൽ വിജയ്‌ക്ക് പങ്കുണ്ടോയെന്ന് അന്വേഷണിക്കണമെന്ന് ഒരു വിഭാഗം ആവശ്വപ്പെടുന്നുണ്ട്. ദേശീയ വാർത്താ ഏജൻസിയായ എൻ ഐ എ ആണ് നിറയെ ബാഗിൽ പണം പിടിച്ചെടുത്തതിന്റെ ചിത്രം പുറത്തുവിട്ടത്.
 
ബിഗിൽ സിനിമയുടെ നിർമ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ ഓഫിസിൽ നിന്ന് ഇന്നലെ 24 കോടി പിടിച്ചെടുത്തിരുന്നു. സിനിമാ നിർമാതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ബിനാമി ഇടപാടുകാരനാണ് അൻപു ചെഴിയൻ. ബിഗില്‍ നിര്‍മാതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയതും ഇയാളായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article