കാൽനടയായി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് നേരെ ബസ് പാഞ്ഞുകയറി, ആറുപേർ മരിച്ചു

Webdunia
വ്യാഴം, 14 മെയ് 2020 (08:19 IST)
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ആറ് അതിഥി തൊഴിലാളികൾ ബസിടിച്ച് മരിച്ചു. ലോക്ഡൗണിൽ പഞ്ചാബിൽനിന്നും ബിഹാറിലേയ്ക്ക് കാൽനടയായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. രണ്ട് പേർക്ക് പരികേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.
 
മുസഫർ നഗറിൽവച്ച് യുപി സർക്കാരിന്റെ ബസ് തോഴിലാളികളുടെ നേരെ പാഞ്ഞു കയറുകയായിരുന്നു. ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ ഓടി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അതിഥി തൊഴിലാളികളുടെ മേൽ ട്രെയിൻ കയറിയുണ്ടായ അപകടത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് സമാനായ മറ്റൊരു അപകടംകൂടി റിപ്പോർട്ട് ചെയ്യുന്നത്,  

അനുബന്ധ വാര്‍ത്തകള്‍

Next Article