അന്‍പതു യാത്രക്കാരുമായി പോകുകയായിരുന്ന ബസ് കുളത്തില്‍ വീണു. യാത്രക്കാരെല്ലാവരും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാലു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ മധുബാനിയിലാണ് സംഭവം നടന്നത്.
കനത്ത ഒഴുക്കുള്ള പ്രദേശമായതിനാല്‍ യാത്രക്കാർ രക്ഷപെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും ബസ് പുറത്തെടുക്കാൻ ബുദ്ധിമുട്ടാകുമെന്നും അധികൃതർ അറിയിച്ചു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.