വാഹന പരിശോധന നടത്തുന്നതിനിടെ എസ് ഐയെ ബൈക്കിടിച്ച് കൊല്ലാന്‍ ശ്രമം. തിരുവല്ലം വാഴമുട്ടത്താണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ എആര്‍ ക്യാംമ്പിലെ എസ് ഐ സതീഷ് കുമാറിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വാഹന പരിശോധനക്കിടെയാണ് ഒരു ബൈക്കില്‍ മൂന്ന് പേര് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബൈക്കിന് എസ്ഐ കൈ കാണിച്ചെങ്കിലും അമിത വേഗത്തില്‍ പാഞ്ഞെത്തിയ ബൈക്ക് എസ്ഐയുടെ നേരെ ഓടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എസ്ഐ റോഡിന് വശത്തേക്ക് തെറിച്ചു വീണു.
ആഷിഖ് എന്ന വ്യക്തിയുടെ പേരിലുള്ള കെഎല്‍ 01 ബിക്യു 7446 എന്ന പള്‍സര്‍ ബൈക്കിലെത്തിയ മൂന്ന്പേരാണ് ഐസ്ഐക്ക് നേരെ അക്രമണം നടത്തിയത്. എസ്ഐയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.