40കാരിയെ സഹപ്രവര്‍ത്തകര്‍ കാറില്‍ കൂട്ടബലാത്സംഗം ചെയ്തു

Webdunia
വെള്ളി, 5 ജൂലൈ 2013 (12:52 IST)
PTI
40 കാരിയെ കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓഫീസില്‍ വനിതയോടൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരാണ് കൂട്ട ബലാത്സംഗം ചെയ്തത്.

ഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു വനിത. ജോലി കഴിഞ്ഞ് വൈകീട്ട് വീ‍ട്ടിലേക്ക് മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ കാറില്‍ വനിതയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഇവരുടെ വാക്ക് വിശ്വസിച്ച് കാറില്‍ കയറിയ വനിതയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി.

പാനീയം കുടിച്ച് ബോധരഹിതയായ വനിതയെ സഹപ്രവര്‍ത്തകരായ രവീന്ദ്രനും ലോകേന്ദ്രനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനുശേഷം വനിതയെ ഡല്‍ഹിയിലെ ദില്‍‌ഷാദ് ഗാര്‍ഡനില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് വനിത തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.