24 മണിക്കൂറിനിടെ 134 മരണം, 3,722 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78,003

Webdunia
വ്യാഴം, 14 മെയ് 2020 (09:42 IST)
ഡൽഹി: രാജ്യത്ത് 24 മണീക്കൂറിനിടെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 3,722 പേർക്ക്. ഇതോടെ രാജ്യത്ത് അകെ കോവിഡ് ബാധിതരുടെ എണ്ണം 78,003 ആയി ഉയർന്നു. 49,219 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 26,235 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 134 പേർക്ക് ജീവൻ നഷ്ടമായി. 2549 പേരാണ് വൈറസ് ബാധയെ തുടർന്ന് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്.
 
മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ ദിവസം 1,495 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീക.രിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 25,922 ആയി. മുംബൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 15,000 കാന്നു. 54 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മരിച്ചു. ഗുജറാത്ത് ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും രോഗബധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുകയാണ്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ് എന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. രാജ്യത്ത് സമൂഹ വ്യാപനം വ്യാപകമായിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള സീറോ സർവേ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article