കൊറോണ വൈറസ് പൂർണമായും ഒഴിഞ്ഞുപോകില്ല, നമ്മോടൊപ്പം തന്നെ തുടരും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വ്യാഴം, 14 മെയ് 2020 (07:29 IST)
ലോകത്ത് ഭീതി വിതയ്ക്കുന്ന നോവൽ കൊറോണ വൈറസ് പൂർണമായും ഒഴിഞ്ഞുപോകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ് എപ്പോൾ അപ്രത്യക്ഷമാകുമെന്ന് ആർക്കും പ്രവചിയ്ക്കാൻ സാധിയ്ക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം തലവൻ ഡോ മൈക് റയാൻ പറഞ്ഞു .
 
കൊവിഡ് 19 നെതുരെ വാക്സിൻ കണ്ടെത്തിയാലും വൈറസിനെ ഇല്ലാതാക്കാൻ വലിയ ശ്രമങ്ങൾ തന്നെ വേണ്ടിവരും. ഈ വൈറസ് എപ്പോൾ അപ്രത്യക്ഷമാകും എന്ന് ആർക്കും പ്രവചിയ്ക്കാൻ സാധിയ്ക്കില്ല. വരും കാലങ്ങളിൽ വൈറസ് സമൂഹത്തിൽ നിലനിൽക്കും. എച്ച്ഐവി വൈറസ് നമ്മുടെ സമൂഹത്തിൽനിന്നും ഒഴിഞ്ഞുപോയിട്ടില്ല. അതുപോലെ കൊറോണ വൈറസും നമ്മോടൊപ്പം ഉണ്ടാകും, എച്ച്ഐവിയെ നാം പ്രതിരോധിച്ചതുപോലെ കൊറോൺ വൈറസിനെയും പ്രതിരോധിയ്ക്കേണ്ടതുണ്ട് എന്നും മൈക് റയാൻ വ്യക്തമാക്കി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍