ഡൽഹിയിൽ മൂന്ന് ഡോക്ടർമാർക്ക് കൂടികൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ രോഗികൾ 121

അനു മുരളി
ബുധന്‍, 1 ഏപ്രില്‍ 2020 (16:11 IST)
ഡൽഹിയിലും കൊവിഡ് 19 വ്യാപിക്കുന്നു. ദില്ലിയിൽ മൂന്ന് ഡോക്ടർമാർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 32 കാരനായ ശിശുരോഗ വിദഗ്ദ്ധൻ, അദ്ദേഹത്തിന്റെ ഭാര്യയും സഫ്‌ദർജംഗ് ആശുപത്രിയിലെ ഡോക്ടർ, ദില്ലി കാൻസർ ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധൻ എന്നിവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 
 
നിലവിൽ 6 ഡോക്ടർമാർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 121 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 24 പേരും ദില്ലി നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതീവ ജാഗ്രതയിലാണ് നഗരം.

അനുബന്ധ വാര്‍ത്തകള്‍

Next Article