വിഡ്ഢിദിനമായ ഏപ്രിൽ 1 ആണ് നാളെ. ആളുകളെ ഫൂളാക്കാൻ കൊവിഡ് 19 ന്റെ കൂട്ടുപിടിച്ചാൽ പൊലീസിന്റെ പിടിവീഴും. മുന്നറിയിപ്പുമായി കേരള പൊലീസ്. കൊവിഡ് 19 ബാധയെ പറ്റിയുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.