മിൽമ പ്രതിസന്ധിയിൽ; നാളെ മുതൽ പാൽ വാങ്ങില്ല

അനു മുരളി

ചൊവ്വ, 31 മാര്‍ച്ച് 2020 (17:57 IST)
ലോക്ക് ഡൗണിനെ തുടർന്ന് മലബാറിലെ മിൽമ പ്രതിസന്ധിയിൽ. സംഭരിക്കുന്നതിന്റെ പകുതി പാൽ പോലും വിപണനം ചെയ്യാൻ മിൽമയ്ക്ക് സാധിക്കാതെ വന്നിരിക്കുകയാണ്. ഇതോടെ നാളെ മുതൽ മിൽമ പാൽ സംഭരിക്കില്ല. മറ്റന്നാൾ മുതൽ ക്ഷീരസംഘങ്ങൾ കുറച്ചുമാത്രം പാൽ അയച്ചാൽ മതിയെന്ന് മേഖല യൂണിയൻ അറിയിച്ചു.
 
നിലവിൽ മലബാർ മേഖലയിൽ ഓരോ ദിവസവും മിൽമ 6 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ വന്നതിനെ തുടർന്ന് 3 ലക്ഷം ലിറ്റർ പാൽ മാത്രമാണ് വിപണനം ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ ദിവസം വരെ 2 ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റിയിരുന്നു. ഏതൊക്കെ സാഹചര്യം പരീക്ഷിച്ച് നോക്കിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാത്ത പക്ഷമാണ് നാളെ മുതൽ പാൽ സംഭരിക്കേണ്ടെന്ന് തീരുമാനമായത്.
 
മറ്റന്നാള്‍ മുതൽ സംഭരിക്കുന്ന പാലിൽ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒരു അറിയിപ്പുവരുന്നതുവരെ കുറച്ചു പാൽ മാത്രം സംഭരിച്ച് അയച്ചാൽ മതിയെന്നാണ് നിർദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍