വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വാതക ചോർച്ച, മൂന്നുപേർ മരിച്ചു

Webdunia
വ്യാഴം, 7 മെയ് 2020 (08:52 IST)
വിശാഖപട്ടനം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​വ്യവസായശാലയില്‍ നിന്ന്​ചോര്‍ന്ന വിഷവാാതകം ശ്വസിച്ച്‌ ഒരു കുട്ടിയുൾപ്പടെ​മൂന്നുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ്​രാസവാതക ചോർച്ച ഉണ്ടായത്.​പൊളി സ്റ്റെറിൻ ഉത്പാദിപ്പിയ്ക്കുന്ന പ്ലാന്റാണ് ഇത്. 
 
രാസവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക്​കണ്ണിന് നീറ്റലും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. പ്രദേശത്ത്​കൂടുതല്‍ ആംബുലൻസുകളും അഗ്നിശമന യൂണിറ്റും പൊലീസും എത്തിയിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യമുള്ളവ​ആശുപത്രിയിലേക്ക്​ മാറ്റുകയാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article