ഞാൻ വേട്ടയാടപ്പെടുകയായിരുന്നു, ഒപ്പം നിന്നവർക്ക് നന്ദി: കനിമൊഴി

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (12:51 IST)
തനിക്കെതിരെ നടന്നത് വ്യാജ ആരോപണങ്ങളുടെ മേലുള്ള വേട്ടയാടലാണെന്ന് ഡി എം കെ എംപി കനിമൊഴി. പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും കനിമൊഴി വ്യക്തമാക്കി. 2ജി അഴിമതികേസിൽ വിധി വന്നശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി. 
 
യു‌പിഎ സര്‍ക്കാറിനെ പിടിച്ചുലച്ച ടുജി സ്പെക്ട്രം കേസിലെ അന്തിമവിധി ഇന്നാണ് വന്നത്. കേസില്‍ എ രാജയും കനിമൊഴിയും കുറ്റക്കാരെല്ലെന്ന് കോടതി വിധിച്ചു. കേസിലെ എല്ലാവരെയും വെറുതേ വിട്ടു. സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 
 
പ്രോസിക്യൂഷന്‍ പറയുന്നവര്‍ക്കെതിരെ തെളിവില്ലെന്ന് കോടതി ചൂണ്ടികാട്ടി. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു‌വെന്നും ജഡ്ജി പറഞ്ഞു. കോടതി വിധി കോണ്‍ഗ്രസിനും ഡി‌എംകെയ്ക്കും ആശ്വാസം പകരുന്നതാണ്. 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നി വിധി പറഞ്ഞത്. 
 
മൊബൈല്‍ കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാറിന് ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന സി എ ജി കണ്ടെത്തലാണ് കേസിന് ആധാരം. കേസിന്റെ വിചാരണ ഏപ്രില്‍ നാലിന് പൂര്‍ത്തിയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article