21 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു

Webdunia
വ്യാഴം, 16 ഫെബ്രുവരി 2012 (18:26 IST)
ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ 21 വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് വെറും ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ബജറ്റിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

www.budget.ap.gov.in എന്ന സൈറ്റില്‍ ഒരു പേജ് കൂടി ഹാക്കര്‍മാര്‍ ചേര്‍ത്തിട്ടുണ്ട്. സൈറ്റുകളുടെ ഹോം‌പേജില്‍ കൃത്രിമത്വം കാണിക്കുന്നതിന് പകരം പേജുകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഹാക്കര്‍മാര്‍ ചെയ്തിരിക്കുന്നത്.

ഇതേക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.