19-കാരന്‍ പൊലീസ് കമ്മിഷണറുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി

Webdunia
വെള്ളി, 18 മെയ് 2012 (15:25 IST)
PRO
PRO
മുംബൈ പൊലീസ് കമ്മിഷണര്‍ മീരന്‍ ബോര്‍വാങ്കറിന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ 19-കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ധനാവോയില്‍ നിന്നുള്ള ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥിയായ അനുഭവ് ബിപിന്‍ കുമാര്‍ യാദവിനെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്.

നിലവില്‍ ഫേസ്ബുക്കില്‍ അക്കൌണ്ടുള്ള പൊലീസ് കമ്മിഷണര്‍ക്ക് തന്റെ പേരില്‍ വ്യാജ അക്കൌണ്ട് ഉണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. ഇവര്‍ ആ‍വശ്യപ്പെട്ടത് പ്രകാരമാണ് സൈബര്‍ പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് യാദവിനെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

‘സേവ് ഗേള്‍സ്-സേവ് നേഷന്‍‘ എന്നൊരു കമ്മ്യൂണിറ്റിയും ‘മാഡം‘ എന്ന മറ്റൊരു അക്കൌണ്ടും യാദവിന്റെ പേരില്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.