കത്തിചൂണ്ടി ബലാത്സംഗശ്രമം: അതേ കത്തി പിടിച്ച് വാങ്ങി അക്രമിയുടെ ലിംഗം ഛേദിച്ച് പതിനേഴുകാരി

Webdunia
ശനി, 4 മെയ് 2019 (07:44 IST)
തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ലിംഗം മുറിച്ച് 17കാരിയായ ദളിത് പെൺകുട്ടി. ഹരിയാനയിലാണ് സംഭവം നടന്നത്. കത്തിമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിൽ നിന്നും കത്തി പിടിച്ചു വാങ്ങിയാണ് പെൺകുട്ടി ആളുടെ ലിംഗം മുറിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
 
അടുത്തുള്ള വനത്തിലേക്ക് പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ റയീസിന്റെ ശ്രമം. എന്നാൽ കത്തി പിടിച്ചു വാങ്ങിയ പെൺകുട്ടി ലിംഗം മുറിക്കുകയായിരുന്നു. തുടർന്ന് ആളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article