ട്രെയിന്‍ മാറി കയറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം 70,​000 രൂപയ്‌ക്ക് വിറ്റു; പീഡനം മാസങ്ങളോളം തുടര്‍ന്നു - രണ്ടു പേര്‍ പിടിയില്‍

Webdunia
ശനി, 4 ഫെബ്രുവരി 2017 (15:03 IST)
ട്രെയിന്‍ മാറി കയറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വില്‍ക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വാര്‍ത്ത വന്‍വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ഒക്‍ടോബറിലാണ് ബന്ധുക്കളെ സന്ദർശിക്കാനായി ഛത്തിസ്‌ഗഡില്‍ നിന്നും കുട്ടി ട്രെയിനിൽ കയറിയത്. ഡൽഹിയിൽ എത്തിയ പതിനഞ്ചുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വില്‍ക്കുന്ന സരായി കാലെ ഖാൻ എന്നയാളോട്  താന്‍ ട്രെയില്‍ മാറിയാണ് കയറിയതെന്ന് വ്യക്തമാക്കി.

സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ സരായി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ഇതിന് ശേഷം പപ്പു യാദവ് എന്നൊരാൾക്ക് 70,​000 രൂപയ്‌ക്ക് വില്‍ക്കുകയുമായിരുന്നു. രണ്ട് മാസത്തോളം ഫരീദാബാദിലുള്ള വീട്ടിൽ വച്ച് പപ്പു യാദവ് കുട്ടിയെ ഉപദ്രവിച്ചു.

ഫരീദാബാദില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഹസ്രാത്ത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനില്‍ എത്തി. അവിടെവച്ച് സരായിയുടെ ഭാര്യ ഹസീന കുട്ടിയെ കാണുകയും പാനിയത്തിൽ മയക്കുമരുന്നു കലക്കി നൽകി. ഇതിന് ശേഷം അഫ്റോസ് എന്ന 22കാരന് കുട്ടിയെ കൈമാറുകയുമായിരുന്നു.

റെയിൽവേ സ്‌റ്റേഷന് അടുത്ത് വച്ച് അഫ്റോസ് കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധിക്കാനിടയായ യാത്രക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ അഫ്റോസിനെയും പപ്പുവിനെയും പൊലീസ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ നടക്കുകയാണ്.
Next Article