15 കുട്ടികളുമായി സ്‌കൂള്‍ ബസ് നദിയിലേക്ക് മറിഞ്ഞു

Webdunia
ശനി, 18 ഫെബ്രുവരി 2012 (16:08 IST)
പതിനഞ്ച് കുട്ടികളുമായി സ്‌കൂള്‍ ബസ് നദിയിലേക്ക് മറിഞ്ഞു. അല്‍ദോന ഗ്രാമത്തിലെ നദിയിലേക്കാണ് സ്‌കൂള്‍ ബസ് മറിഞ്ഞത്. മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുന്നതിനു മുമ്പ് തന്നെ ഡ്രൈവറും ക്ലീനറും ബസില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ബസില്‍ എത്രകുട്ടികളാണുണ്ടായിരുന്നതെന്ന വ്യക്തമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. കാണാതായ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഫയര്‍‌ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ തകൃതിയായി തുടരുകയാണ്. ഇന്ന് കാലത്ത് കാല്‍‌വി നദിയിലേക്കാണ് കുട്ടികളുമായി വന്ന വാന്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് മരിഞ്ഞത്.