12-കാരിയെ ഭാവിവരന്റെ പിതാവ് ബലാത്സംഗം ചെയ്തു

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2012 (17:59 IST)
PRO
PRO
പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 42-കാരന്‍ അറസ്റ്റിലായി. ഭാവി വരന്റെ പിതാവാണ് പെണ്‍കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. മുംബൈ കല്യാണ്‍ രോഹിദാസ് നഗറില്‍ നിന്നുള്ള അബ്ദുള്‍ ഷെയ്ഖിനെയാണ് ഉല്ലാസ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷെയ്ഖിന്റെ 15-കാരനായ മകനുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താം എന്നായിരുന്നു ഇരുവീട്ടുകാരും തീരുമാനിച്ച് ഉറപ്പിച്ചിരുന്നത്.

അതിനിടെ മകന്‍ കാണാന്‍ ആവശ്യപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിച്ച് ശനിയാഴ്ച ഇയാള്‍ പെണ്‍കുട്ടിയെ ഒരു ഗെസ്റ്റ് ഹൌസില്‍ എത്തിക്കുകയായിരുന്നു. സ്കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഗെസ്റ്റ് ഹൌസിലുള്ള ആളുകള്‍ തെറ്റിദ്ധരിക്കും എന്ന് പറഞ്ഞ് സ്കൂള്‍ യൂണിഫോമിന് മേല്‍ ബുര്‍ഖ ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ അവിടെഎത്തിച്ചത്.

മുറിയിലെത്തിയ പെണ്‍കുട്ടി ഷെയ്ഖിന്റെ മകനെ അന്വേഷിക്കാന്‍ തുടങ്ങി. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ആരോടും ഒന്നും പറയരുതെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ അവളുടെ വീടിന് സമീപം കൊണ്ടുവിട്ടു. പെണ്‍കുട്ടി അന്നേ ദിവസം സ്കൂളില്‍ എത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞ് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്.

English Summary: After arranging the marriage of his 15-year-old son to a 12-year-old girl, a 42-year-old man started coveting the girl himself. He has now been arrested by Ulhasnagar cops for abducting and raping her.