രഥയാത്രയ്ക്ക് ആദരമരുളാന്‍ മണലില്‍ പിറന്ന 100 രഥങ്ങള്‍ റെക്കോര്‍ഡിലേക്ക്

Webdunia
ചൊവ്വ, 5 ജൂലൈ 2016 (14:58 IST)
ചരിത്ര പ്രധാനമായ ജഗന്നാഥ രഥയാത്രയ്ക്ക് ആദരമരുളാന്‍ മണലില്‍ ഉയര്‍ന്ന നൂറ് രഥങ്ങള്‍ ലിംങ്ക ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്. ലോക പ്രശസ്ത സാന്റ് ആര്‍ടിസ്റ്റ് സുദര്‍ന്‍ പട്‌നായികും സംഘവും പണിത മണല്‍ രഥങ്ങളാണ് കാഴ്ചയുടെ വിസ്മയത്തിനൊടുവില്‍ ലോക റെക്കോര്‍ഡും സ്വന്തമാക്കിയത്. 
 
എല്ലാ വര്‍ഷവും ആഷാഡി സുദി ദ്വിതിയ ദിനത്തില്‍ നടക്കുന്ന രഥയാത്ര അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈ രഥയാത്രയുടെ ഭാഗമായാണ് അതേ മാതൃകയില്‍ 100 രഥങ്ങള്‍ മണലില്‍ തീര്‍ത്തത്. 
 
പട്‌നായിക്കും 25 ശിക്ഷ്യന്‍മാരും ചേര്‍ന്ന് ജൂലൈ ഒന്ന് മുതലാണ് രഥങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. 800 ബാഗ് മണല്‍ ഉപയോഗിച്ച് 20 മണിക്കൂര്‍കൊണ്ടാണ് രഥങ്ങള്‍ നിര്‍മ്മിച്ചത്. ഒഡിഷ ടൂറിസം കള്‍ചറല്‍ വകുപ്പ് മന്ത്രി അശോക് ചന്ദ്ര പാണ്ഡയാണ് രഥ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. സംഘത്തെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.


 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article