ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ഒരു നക്‌സലൈറ്റാണെന്ന് സുബ്രമഹ്ണ്യം സ്വാമി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേജ്രിവാളിനെ രൂക്ഷമായ ഭാഷയില്‍ സ്വാമി വിമര്‍ശിച്ചത്.
ഞങ്ങള്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ എന്തിനാണ് നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് കേജ്രിവാള്‍ ചോദിക്കും. ഇനി ഒരു പക്ഷേ പാകിസ്ഥാനോട് സൗഹൃദപരമായാണ് സര്‍ക്കാര്‍ ഇടപെടുന്നതെങ്കില്‍ അതിനെയും അയാള്‍ പരസ്യമായി അധിക്ഷേപിക്കുന്നുവെന്ന് കേജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് സ്വാമി പ്രതികരിച്ചു.
കേജ്രിവാള്‍ ഏത് സമയവും എന്തും പറയുന്നയാളാണ്. അയാളെ എങ്ങനെയാണ് ഞാന്‍ വിശ്വസിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേജ്രിവാള്‍ രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുബ്രമഹ്ണ്യം സ്വാമി വിമര്‍ശിച്ചു.