അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഭരണഘടനാ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. അഴിമതിക്കേസില്‍ ഉന്നതരെയും ചോദ്യം ചെയ്യാമെന്നും ജോയന്‍റ് സെക്രട്ടറിക്ക് മുകളില്‍ ഉള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ ഇവരെ ചോദ്യം ചെയ്യണമെങ്കില്‍ സര്‍ക്കാറിന്‍റെ അനുമതി തേടേണ്ടിയിരുന്നു.
സുബ്രഹ്മണ്യം സ്വാമിയും സെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷനും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍. മുന്‍കൂര്‍ അനുമതി തേടണമെന്ന ഭരണഘടനയിലെ 6(എ)വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സൂപ്രീംകോടതിയെ സമീപിച്ചത്.
രാജ്യത്ത് അഴിമതി കൂടിക്കൂടി വരികയാണ്. ഇതിനെതിരെ ശക്തമായ നിയമ ഇടപെടല്‍ വേണം. അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ലെന്നും ജസ്റ്റിസ് ആര്‍ എം ലോധയുടെ ബെഞ്ച് വ്യക്തമാക്കി.