മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി നല്‍കിയ മൊഴി വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.
അമേരിക്കയുമായി നിലവിലുള്ള ധാരണകള്‍ മൂലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് തീവ്രവാദിബന്ധം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് ഹെഡ്‌ലി മൊഴിനല്‍കിയിട്ടുണ്ടോയെന്ന കാര്യം വീണ്ടും വിവാദമായ സാഹചര്യത്തിലാണ് മന്ത്രി ഇത് പറഞ്ഞത്.
ഇസ്രത്തിന്റെ പേര് ഹെഡ്‌ലി തന്റെ മൊഴിയില്‍ പറഞ്ഞിട്ടില്ല എന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട് ഇനിയും ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.