ഹെഡ്‌മാസ്റ്റര്‍ ബോര്‍ഡിലെഴുതി ‘ഐ ലവ് യു‘, എന്നിട്ട് പെണ്‍കുട്ടികളോട് വിശദീകരിക്കാനാവശ്യപ്പെട്ടു

Webdunia
ചൊവ്വ, 21 ജനുവരി 2014 (14:00 IST)
PRO
ക്ലാസിലെത്തി ഹെ‌ഡ്മാസ്റ്റര്‍ ബോര്‍ഡില്‍ വലുതാക്കി എഴുതി ‘ഐ ലവ് യു‘. കുട്ടികള്‍ അമ്പരന്നിരിക്കുമ്പോള്‍ അദ്ദേഹം പെണ്‍കുട്ടികളോട് എഴുതിയത് വിശദീകരിക്കാനാവശ്യപ്പെട്ടു.

ധ്യപ്രദേശിലെ ഖിരിയ ഗ്രാമത്തിലുള്ള വീന്‍ മിഡില്‍ സ്കൂളിലാണ് സംഭവം. ഹെഡ്മാസ്ററായ പി.എല്‍ അഹിര്‍വാളാണ് ഏഴ്, എട്ട് സ്റാന്‍ഡേര്‍ഡ് കുട്ടികളുടെ ലവ് ഗുരുവായി കുടുങ്ങിയത്.

ഐ ലവ് യു എന്നെഴുതിയ അഹിര്‍വാള്‍ പെണ്‍കുട്ടികളോട് അതിന്റെ അര്‍ഥം പറയാന്‍ ആവശ്യപ്പെട്ടു. അമ്പരന്ന കുട്ടികള്‍ മറുപടി നല്‍കിയില്ല. വീണ്ടും ചോദിച്ചിട്ടും മറുപടിയില്ലാതെ വന്നപ്പോള്‍ പ്രകോപിതായ ഇയാള്‍ കുട്ടികളോട് തട്ടിക്കയറി. ഉത്തരം പറഞ്ഞില്ലെങ്കില്‍ എല്ലാവരെയും ക്ളാസിനു പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി.

മറുപടിയില്ലാതെ വന്നപ്പോള്‍ അദ്ദേഹം തന്നെ അര്‍ഥം ബോര്‍ഡിലെഴുതി തുടര്‍ന്ന് വിശദമായി തന്നെ അതിനെക്കുറിച്ച് ക്ലാസ് ആരംഭിച്ചു. സംഭവം കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞതിനെത്തുടര്‍ന്നാണ് അഹിര്‍വാളിനെ പൊലീസ് അറസ്റ് ചെയ്തത്.

സ്ഥിരമായി ക്ളാസില്‍ മദ്യപിച്ചു വരുന്ന അഹിര്‍വാള്‍ തങ്ങളെ ശല്യപ്പെടുത്താറുണ്ടെന്ന് വിദ്യാര്‍ഥിികള്‍ ആരോപിച്ചു. ഇയാളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ കളക്ടര്‍ക്ക് പരാതി ല്കിയിട്ടുണ്ട്.