ഹൃതിക്കിനു പൊലീസ് മുന്നറിയിപ്പ്!

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2009 (11:28 IST)
PRO
PRO
ശല്യക്കാരനായാല്‍ ബോളിവുഡ് സുന്ദരനും മുന്നറിയിപ്പ് നല്‍കാന്‍ പൊലീസ് മടിക്കില്ല ! യുവാക്കളുടെ ഹൃദയത്തുടിപ്പായ ഹൃതിക് റോഷന്‍ കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ വസതിയില്‍ നടത്തിയ പാര്‍ട്ടി അയല്‍ക്കാര്‍ക്ക് ശല്യമായി.

അമ്മ പിങ്കിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പാര്‍ട്ടിയുടെ ആവേശത്തില്‍ അയല്‍ക്കാരെ മറന്നതാണ് ബോളിവുഡ് നായകനെ വെട്ടിലാക്കിയത്. ബോളിവുഡ് താരങ്ങള്‍ സംബന്ധിച്ച പാര്‍ട്ടിയില്‍ പാട്ടും ഡാന്‍സും മുറുകിയപ്പോള്‍ അയല്‍ക്കാര്‍ക്ക് ശബ്ദം ശല്യമായി. അവര്‍ പൊലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ പൊലീസ് ബോളിവുഡ് സുന്ദരന്റെ വീട്ടു വാതിലില്‍ മുട്ടി പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. പരാതി അനുസരിച്ച് മുന്നറിയിപ്പ് മാത്രം നല്‍കി സ്ഥലം‌വിടാനുള്ള മാന്യത പൊലീസും കാണിച്ചു.

പാര്‍ട്ടിയില്‍ ബോളിവുഡിലെ പ്രശസ്ത താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ശില്‍പ്പ ഷെട്ടി, രാജ് കുന്ദ്ര, കരീന, സയ്ഫ്, ഫര്‍ഹന്‍ അക്തര്‍, ജെനീലിയ, അമീഷ, കരന്‍ ജോഹര്‍ തുടങ്ങിയ പ്രമുഖരെല്ലാം പാര്‍ട്ടി വേഷത്തില്‍ എത്തിയതോടെ ഹൃതിക്കിന്റെ വീട് ഒരു ചെറിയ ബോളിവുഡ് ടൌണായി മാറുകയായിരുന്നു.

ഇത്തരത്തില്‍ ഒരു പാര്‍ട്ടി നടത്തിയതിന് പ്രീതി സിന്റയ്ക്കും നേരത്തെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.